തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:21 IST)
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാതെ പ്ളസ് ടു അനുവദിച്ച സ്കൂളുകളില്‍ പ്രവേശനം നടത്തുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി വിദ്യാര്‍ത്ഥികള്‍ക്കു തിരിച്ചടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി
അബ്ദുറബ്ബ്. കോടതി വിധിയേപ്പറ്റി അഡ്വക്കറ്റ് ജനറലുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അബ്ദുറബ്ബ് പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ബോഫോഴ്സാണ് പ്ലസ് ടു കേസെന്നും
ഹൈക്കോടതി വിധി അംഗീകരിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും രാജിവയ്ക്കണമെന്നും പ്ലസ്ടൂ വിഷയത്തില്‍ മുസ്ലിം ലീഗിനും വിദ്യാഭ്യാസരംഗത്തെ ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റാണെന്നു വിധിയിലൂടെ തെളിഞ്ഞതായും മുന്‍ വിദ്യാഭാസ മന്ത്രി എം എ ബേബി വിധിയേപ്പറ്റി പ്രതികരിച്ചു.