ജെ എന്‍ യൂ വിദ്യാര്‍ത്ഥികള്‍ ഇസ്രയേല്‍ എംബസിക്ക് മുന്‍പില്‍ പ്രകടനം നടത്തി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 14 ജൂലൈ 2014 (16:01 IST)
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍
പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് പ്രകടനം നടത്തിയത്.പാലസ്തീനെ സ്വതന്ത്രമാക്കണമെന്നും വ്യോമാക്രമണങ്ങള്‍ നിറുത്തണമെന്നും എന്നൊക്കെയെഴുതിയ പ്ലക്കാര്‍ഡുകളുമേന്തി ജാഥയായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.എണ്‍പതോളം വിദ്യാര്‍ത്ഥികളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ
നേരത്തെ ലണ്ടനിലെയും പാരിസിലേയും ഇസ്രയേല്‍ നയതന്ത്രകാര്യാലയത്തിന് മുന്‍പില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :