ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊന്ന ആട് ആന്റ്ണി പിടിയില്‍

 ആട് ആന്റ്ണി , പൊലീസ് , പ്രതി , കൊലപാതകം , എഎസ്ഐ
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (08:45 IST)
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റ്ണി പിടിയിലായി. പാലക്കാട് ചിറ്റൂരിൽ നിന്നാണ് ആന്റണിയെ പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ചിറ്റൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ആട് ആന്റ്ണി പാലക്കാട് എത്തിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ പിടിയിലായത്. പാലക്കാടുള്ള രണ്ടു സ്‌ത്രീകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇതില്‍ ഒരു സ്‌ത്രീയുടെ വീട്ടില്‍ എത്തിയ ആട് ആന്റ്ണിയെ പൊലീസ് പിടികൂടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം ഏകദേശം ഒന്നരവര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്.

കോട്ടയത്ത് നിന്ന് മോഷണം കഴിഞ്ഞ് മടങ്ങിയ ആട് ആന്റ്ണിയുടെ വാഹനം എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായതോടെ രക്ഷപ്പെടുന്നതിനായി ഇയാള്‍ പൊലീസുകാരനെ കുത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന ആട് ആന്റണിയുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവശേഷം ഒളിവില്‍ പോയെ ആന്റ്ണിക്കായി ഇന്ത്യയാകെ തെരച്ചില്‍ നടത്തിവരുകയായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നും ഇയാളുടെ സാദൃശ്യമുള്ളയാളെ പൊലീസ് പിടികൂടിയ ശേഷം വെറുതെ വിട്ടിരുന്നു. പുതിയ ഡിജിപിയായി ടി പി സെന്‍ കുമാര്‍ അധികാരത്തില്‍ എത്തിയതോടെ ജില്ലകളില്‍ പ്രത്യേക ടീമുകള്‍ രൂപികരിച്ച് തെരച്ചില്‍ ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാല്‍ അതുവഴിയുള്ള അന്വേഷണമായിരുന്നു നടന്നുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :