വയനാട്ടിൽ ആവേശം; രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് ആരാധകൻ, വീഡിയോ

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (11:28 IST)
വയനാട്ടിലെ പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയാണ് രാഹുൽ ഗാന്ധി എം പി. നേരില്‍ കണ്ട് പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുമായിട്ട് വയനാട്ടിലെത്തിയ രാഹുലിനെ കടന്നുപിടിച്ച് ചുംബിച്ച് ആരാധകൻ.

കാറില്‍ യാത്ര ചെയ്യുന്നതിനിടെ രാഹുല്‍ പ്രവര്‍ത്തകരെ കണ്ട് വണ്ടി നിര്‍ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൈകൊടുക്കാനെന്ന് തോന്നിപ്പിയ്ക്കും വിധം അടുത്ത് വന്ന ആരാധകന്‍ കാറിനുള്ളിലിരിയ്ക്കുകയായിരുന്ന രാഹുല്‍ ഗാന്ധിയെ കടന്നുപിടിച്ച് ചുംബിച്ചു. സംഭവം നടന്ന ഉടനെ അയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്റെ മണ്ഡലമായ വയനാടിനെയാണെന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകയും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ടെന്നും രാഹുല്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :