Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (16:41 IST)
മോദിയെ പുകഴ്ത്തണോ വേണ്ടയോ എന്ന കാര്യത്തിലാണ് കോഗ്രസിനുള്ളിൽ ഇപ്പോൾ വലിയ പോര് തന്നെ നടക്കുന്നത്. മോദിയെ പുകഴ്ത്തുന്നതിൽ തെറ്റില്ല എന്ന മുൻ കേന്ദ്രമന്ത്രിയായ ജെയ്റാം രമേഷും മനു അഭിഷ്ക് സിങ്‌വിയും, ശശി തരൂരും. മൂവരും നിലപടിൽ ഉറച്ചുനിൽക്കുകയാണ്. ഇതിനെതിരെ കോൺഗ്രസിനകത്ത് വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
കേരളത്തിൽനിന്നും വലിയ പ്രതിഷേധമാണ് മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്നത്. മോദിയെ പുകഴ്ത്തൽ ബിജെപിയിലേക്ക് പോയതിന് ശേഷമാകാം എന്ന കടുത്ത പ്രസ്ഥാവന തന്നെ കെ മുരളീധരൻ നടത്തി. മോദി സ്തുതിക്കെതിരെ ടിഎൻ പ്രദാപൻ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു. ഒരു ദേശീയ പാർട്ടിയുടെ ഏറ്റവും വലിയ പതനമാണ് പുതിയ അന്തർ നാടകങ്ങൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളും, എംഎൽഎമാരും ചേക്കേറുന്നത് കോൺഗ്രസിനെ തെല്ലൊന്നുമല്ല ഭീതിപ്പെടുത്തുന്നത്. പാർട്ടിയുടെ സംഘടനാ സംവിധാനം തന്നെ തകർച്ചയെ നേരിടുകയാണ്. ഇങ്ങനെ ആകെ മൊത്തത്തിൽ അടികിട്ടി നിൽക്കുന്ന സമയത്താണ് മോദി പ്രശംസയുടെ പേരിൽ പുതിയ പ്രശ്നം. മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ല എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രിയായിരുന്ന ജയ്റാം രമേഷ് ഒരു പൊതു പരിപാടിയിൽ പറഞ്ഞത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉൾപ്പടെയുള്ള പദ്ധതികളെ പുകഴ്ത്തിക്കൊണ്ടായിരുന്നു ജയ്റാം രമേഷിന്റെ പ്രസ്ഥാവന. ഇതിനെ അനുകൂലിച്ച് മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി രംഗത്തെത്തുകയായിരുന്നു. പിന്നീട് ശശി തരൂരും ജയ്റാം രമേഷിനെ പിന്തുണച്ച് രംഗത്തെത്തി. നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് ശശി തരുർ ആവർത്തിക്കുകയും ചെയ്തു.
ഒരു പക്ഷേ രാഷ്ട്രീയപരമായി ശരിയായിരിക്കാം മോദിയെ എപ്പോഴും ക്രൂരനായി ചിത്രീകരിക്കുന്നത് നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന നിശ്പക്ഷരായിട്ടുള്ള ആളുകളെ കോൺഗ്രസിൽനിന്നും കൂടുതൽ അകറ്റാം. പക്ഷേ അത് പറയേണ്ടത് പൊതു പരിപാടികളിലാണോ ? കോൺഗ്രസ് പാർട്ടിക്കുള്ളിൽ സ്വീകരിക്കേണ്ട നയ സമീപനത്തെ പുറത്ത് പരസ്യമയി പ്രഖ്യപിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമോ ?
പാർട്ടിയിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാക്കൾക്ക് എഐസിസിക്കുള്ളിൽ തന്നെ ഇത്തരം ഒരു നിലപടിൽ എത്തച്ചേരാമല്ലോ ? അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. എന്നൽ ഇത് പൊതു വേദികളിൽ പരസ്യമയി പ്രഖ്യപിക്കുന്നത് കോൺഗ്രസിന് രാഷ്ട്രീയമായി നഷ്ടമാണ് ഉണ്ടാക്കുക. ഇതു തിരിച്ചറിയാത്തവരല്ല മൂവരും. കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ ബിജെപി ആരാധകർ ഉണ്ടാകുന്നു എന്നതിന്റെ ലക്ഷണമായി ഈ പ്രതികരണങ്ങളെ കണക്കിലാക്കാം.