വര്‍ക്കല|
സജിത്ത്|
Last Updated:
തിങ്കള്‍, 4 ജൂലൈ 2016 (17:36 IST)
ആറ്റിങ്ങലില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ നൈനാംകോണം സ്വദേശി മുരുകന്‍ അറസ്റ്റില്‍. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് നൈനാംകോണം സ്വദേശിയായ ദിലീപിനെ ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കൊല നടത്തിയ ശേഷം രക്ഷപ്പെട്ട മുരുകനെ വര്‍ക്കലയ്ക്കു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്.
ഇന്നലെയായിരുന്നു നൈനാംകോണം സ്വദേശിയായ ദിലീപിനെ മുരുകന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ വരികയായിരുന്ന ദിലീപിനെ മറ്റൊരു ബൈക്കിലെത്തിയ മുരുകന്‍ ബൈക്കുകൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടി കൊലപെടുത്തുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് കിഴുവിലം പോള കോളനിയില്‍ നിന്നും അരികത്ത് വാര്‍ നാഗരാജ റോഡില്‍ വച്ചാണ് സംഭവം. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാണ് കൊലയെന്ന് പൊലീസ് വ്യക്തമാക്കി. ഗള്‍ഫില്‍ നിന്നും ലീവിന് വന്ന ദിലീപ് മടങ്ങിപ്പോകാന്‍ ഇരിക്കെയാണ് കൊല്ലപ്പെട്ടത്.