സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ നിരന്തര പീഡനം: മനംനൊന്ത യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് പിടിയില്‍

സ്ത്രീധന പീഡനം മൂലം മനം നൊന്ത യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

thiruvananthapuram, police, arrest, suicide, dowry തിരുവനന്തപുരം,സ്ത്രീധനം, ആത്മഹത്യ, പൊലീസ്, അറസ്റ്റ്
തിരുവനന്തപുരം| Last Modified ചൊവ്വ, 12 ജൂലൈ 2016 (11:14 IST)
സ്ത്രീധന പീഡനം മൂലം മനം നൊന്ത യുവതി ചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറയ്ക്കടുത്ത് നടത്തറ വീട്ടില്‍ അനില്‍ കുമാറിന്‍റെ ഭാര്യ റിനിയാണ് വീട്ടിനുള്ളിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി സ്ത്രീധന കുറഞ്ഞതിന്‍റെ പേരില്‍ നിരന്തരം മര്‍ദ്ദനം അനുഭവിക്കുകയായിരുന്നു എന്നും വീടും സ്ഥലവും എഴുതിക്കൊടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു എന്നും റിനി എഴുതിയ ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

എന്നാല്‍ റിനി ആത്മഹത്യ ചെയ്ത ഉടന്‍ ഒളിവില്‍ പോയ അനില്‍ കുമാറിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് റിനിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :