വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

ആലപ്പുഴ| Last Modified ചൊവ്വ, 1 ജൂലൈ 2014 (12:58 IST)
കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ, ആന്റണിയുടെ പിതാവ് സേവ്യര്‍, മാതാവ് അലോഷ്യ സേവ്യര്‍, സഹോദരിയുടെ മകന്‍ അനൂപ് (10) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. കായംകുളത്തു നിന്നു ആലപ്പുഴയിലേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :