സംസ്ഥാനത്ത് 8 പേർക്കുകൂടി കോവിഡ് 19, 4 പേർ നിസാമുദ്ദീനിൽ നിന്നും മടങ്ങിയെത്തിയവർ

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 5 ഏപ്രില്‍ 2020 (23:00 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് 8 പേർക്കുകൂടി ഇന്ന് സ്ഥിരീകരിച്ചു. ഇതിൽ നാലു പേർ നിസാമുദ്ദീനിൽനിന്നും വന്നവരാണ്. ഇതോടെ നിസമുദീനിൽനിന്നും മടങ്ങിയെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി. കോഴിക്കോട് ജില്ലയിൽ 5 പേർക്കും, കണ്ണൂർ, കാസർഗോഡ് പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ആറുപേർ രോഗമുക്തി നേടി. കണ്ണൂർ ജില്ലയിൽ 4 പേർക്കും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഒരോരുത്തർക്കുമാണ് പുതുതായി രോഗം ഭേതപ്പെട്ടത്. 314 പേർക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 256 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 56 പേർക്ക് രോഗം ഭേതമായി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :