അതിർത്തി തുറക്കാതെ കർണാടക, ചികിത്സ ലഭിയ്ക്കാതെ കാസർഗോഡ് ഒരാൾകൂടി മരിച്ചു

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 5 ഏപ്രില്‍ 2020 (23:01 IST)
മഞ്ചേശ്വരം: കർണാടക അതിർത്തി തുറക്കാത്തതിനെ തുടർന്ന് ചികിത്സ ലഭിയ്ക്കാതെ കാസർഗോഡ് ഒരാൾകൂടി മരിച്ചു. മഞ്ചേശ്വരം
ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. അസുഖം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ സാധിയ്കാതെ വന്നതോടെയാണ് മരണം.

മംഗളുരുവിലെ ആശുപത്രിയിലായിരുന്നു രുദ്രപ്പ ചികിത്സ തേടിയിരുന്നത്. ഹൊസങ്കടിയിൽനിന്നും 8 കിലോമീറ്റർ ദൂരം മാത്രമാണ് മംഗളുരുവിലെ ആശുപത്രിയിലേയ്ക്ക് ഉണ്ടായിരുന്നത്. അതിർത്തി തുറക്കാത്തതിനെ തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ വന്നതോടെ മരണം സംഭവിക്കുകയായിരുന്നു, കർണാടക അതിർത്തി അടച്ചതോടെ ചികിത്സ ലഭിയ്ക്കാതെ മരിച്ചവരുടെ എണ്ണം എട്ടായി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :