അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 ജനുവരി 2025 (09:10 IST)
തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ(2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഔദ്യോഗിക കലണ്ടറില്‍ ഈ അവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.