‘വീണു കിടക്കുമ്പോള്‍ എല്ലാവരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ - പൊലീസുകാരനോട് ദിലീപ് പറഞ്ഞിതിങ്ങനെ

ശനി, 29 ജൂലൈ 2017 (14:09 IST)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ എവിടുന്നുവരുന്നുവെന്ന് അറിയില്ലെന്നും അങ്ങനെയൊരു ‘വിഐപി’ പരിഗണന അല്ല ദിലീപിന് ജയിലില്‍ നല്‍കിയിരിക്കുന്നതെന്നു എഡിജിപി ബി സന്ധ്യ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
 
ആദ്യമൊക്കെ ജയിലുമായി ഒത്തിണങ്ങാന്‍ ദിലീപിന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ജയിലിലെ രീതികളുമായി താരം അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഹതടവുകാരോടൊപ്പം വളരെ കൂളായിട്ടാണ് ദിലീപ് ജയിലില്‍ കഴിയുന്നത്. താരത്തിന്റെ കളിയും ചിരിയുമൊക്കെ കൂടിയപ്പോള്‍ പൊലീസുകാരന്‍ ദിലീപിനെ പേടിപ്പിക്കാന്‍ ചോദിച്ച ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി വ്യത്യസ്തമായിരുന്നു.
 
’നീയിങ്ങനെ കളിച്ചും ചിരിച്ചും നടന്നോ, ഒരു പണി കൂടി പിന്നാലെ വരുന്നുണ്ട് ,കലാഭവന്‍ മണി മരിച്ചതിന്റെ പിന്നിലും നീയാണെന്ന ഒരു ശ്രുതി ഉണ്ട്. ചിലപ്പോ അതിലും നീ പ്രതി ആയേക്കും‘ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ദിലീപിനോട് പറഞ്ഞത്. പൊടുന്നനെ ദിലീപിന്റെ മുഖം വാടുകയായിരുന്നു, ചിരിയും നിന്നു. ‘വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ എന്നായിരുന്നു ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

news

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ...

news

80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് എങ്ങനെയാണെന്നോ?

പന്നിയങ്കരയിലെ കല്ല്യാണ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി കുടുങ്ങിയത് ...

news

ചോദ്യം ചെയ്യാനുള്ള നോട്ടീസ് അപ്പുണ്ണി കൈപ്പറ്റിയിട്ടില്ല, പിന്നെ എന്തിന് ഹാജരാകണം !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കോടതിയില്‍ ...