‘പണമല്ല അവനെയാണ് നിങ്ങള്‍ എനിക്ക് കൊണ്ടുവന്ന് തരേണ്ടത്’- ആശ്വസിപ്പിക്കാന്‍ വരുന്നവരോട് കരഞ്ഞുകൊണ്ട് ജിഷയുടെ അമ്മ പറയുന്നു
കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു...ചിലര്‍ ആ കാഴ്ച കാണാന്‍ കഴിയാതെ ആശുപത്രിയുടെ പുറത്തേക്ക് നടന്നു... പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേഷ്വരിയുടെ കരച്ചില്‍ കാഴ്ചക്കാരെ കാണ്ണീര
കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു...ചിലര്‍ ആ കാഴ്ച കാണാന്‍ കഴിയാതെ ആശുപത്രിയുടെ പുറത്തേക്ക് നടന്നു... പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ കരച്ചില്‍ കാഴ്ചക്കാരെ കാണ്ണീരിലാഴ്ത്തി. അശുപത്രിയില്‍ തന്നെ കാണാന്‍ വന്നവരോടൊക്കെ നിലവിളിച്ചുകൊണ്ടാണ് ഈ അമ്മ തന്റെ വേദന പറഞ്ഞത്.
കളക്ടര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 5000 കൈമാരാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് രാജേശ്വരി പറഞ്ഞു. ‘എനിക്ക് ഈ പണം വേണ്ട. എന്റെ പെണ്‍മക്കളെ സുരക്ഷിതമായി താമസിപ്പിക്കാനൊരു വീടുണ്ടാക്കാന്‍ എന്നെ ആരും സഹായിച്ചില്ല. പതിനാറാമത്തെ വയസില്‍ എന്റെ മൂത്ത മകളെ ഒരാള്‍ കൊണ്ട്പോയത് മുതല്‍ തുടങ്ങിയതാണ് നിഞ്ചില്‍ തീയാണ് സാറേ. പുറത്ത് നിന്നും വന്ന ആരുമല്ല അവളെ അടുത്തറിയുന്ന ആരോ ആണ് ഇത് ചെയ്തത്. പണമല്ല അവനെയാണ് നിങ്ങള്‍ എനിക്ക് കൊണ്ടുവന്ന് തരേണ്ടത്’- പൊട്ടിക്കരഞ്ഞുകൊണ്ട് രാജേശ്വരി പറഞ്ഞു.
ജിഷയുടെ ചേച്ചി പ്രായപൂര്‍ത്തിയാകും മുന്‍പേ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം ഭര്‍ത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം ചേച്ചി ബന്ധു വീട്ടിലാണ് താമസം. കൂലിപ്പണിയും വീട്ടു ജോലിയും ചെയ്താണ് മകളെ രാജേശ്വരി പഠിപ്പിച്ചിരുന്നത്. നിയമ പരീക്ഷയുടെ രണ്ട് പേപ്പറുകള്‍ എഴുതി ജയിക്കാനുള്ള ശ്രമത്തിനിടയിലാണ് ജിഷയുടെ ദാരുണാന്ത്യം.
rahul balan|
Last Modified ബുധന്‍, 4 മെയ് 2016 (11:27 IST)