‘ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്, ഉടന്‍ വിവാഹിതരാകും’ - ആ പെണ്‍കുട്ടിയെ കാണിച്ച് ദിലീപ് പറഞ്ഞതിങ്ങനെയായിരുന്നു!

വ്യാഴം, 3 ഓഗസ്റ്റ് 2017 (15:15 IST)

അനുബന്ധ വാര്‍ത്തകള്‍

കാവ്യ മാധവന്‍ ആദ്യ ബന്ധം വേര്‍പ്പെടുത്തിയാണ് ദിലീപിനെ കെട്ടിയത്. ദിലീപും അങ്ങനെ തന്നെ എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇന്നു രാവിലെ മുതല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാവ്യ ദിലീപിന്റെ മൂന്നാമത്തെ ഭാര്യയാണ്. മഞ്ജു വാര്യര്‍ രണ്ടാമത്തേയും. സിനിമയില്‍ വരുന്നതിന് മുമ്പേ ദിലീപ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് ഇന്ന് പുറം‌ലോകമറിഞ്ഞത്.
 
സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ദിലീപെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 
മിമിക്രി പരിപാടിക്കിടയിലാണ് ദിലീപും ആ പെണ്‍കുട്ടിയും തമ്മില്‍ ഇഷ്ടത്തിലാകുന്നതെന്ന് ദിലീപിനൊപ്പം അന്ന് മിമിക്രി ചെയ്തിരുന്നയാള്‍ വ്യക്തമാക്കിയതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസം ദിലീപ് ആ പെണ്‍കുട്ടിയെ അവര്‍ക്ക് ‘ഞങ്ങള്‍ ഇഷ്ടത്തിലാണ്’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയതായും ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ആലുവയിലെ രജിസ്ട്രര്‍ ഓഫീസില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ആലുവയില്‍ തന്നെ വാടക വീടെടുത്ത് താമസിക്കുകയും ചെയ്തതായി ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ദിലീപ് സഹസംവിധായകന്‍ ആകുന്നത്. അഭിനയത്തിലേക്ക് കടന്ന സമയത്ത് തന്റെ പഴയ സുഹൃത്തിനെ കണ്ട ദിലീപ് ‘അ ബന്ധം തകര്‍ന്നുവെന്നും ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞുവെന്നും‘ പറഞ്ഞു. ആ വിവാഹത്തെ കുറിച്ച് ദിലീപിനൊപ്പം അന്നുണ്ടായിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റിനെല്ലാം അറിയാമായിരുന്നുവെന്നും അവര്‍ പറയുന്നു. 
 
ദിലീപുമായുള്ള ബന്ധം തകര്‍ന്ന അവര്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്ന സമയത്ത് താന്‍ ഒരിക്കല്‍ വിവാഹം കഴിച്ചതാണെന്ന കാര്യം മഞ്ജുവിനെ ദിലീപ് അറിയിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
(ഉള്ളടക്കത്തിന് കടപ്പാട്: രാഷ്ട്രദീപിക)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രക്ക് നല്ലവളാണ്’ - ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് റഫീഖ് എഴുതിയതിങ്ങനെ

കൊച്ചിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ...

news

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍രത്‌ന പുരസ്കാരം; ചേതേശ്വർ പൂജാരയ്ക്ക് അര്‍ജുന

പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും ...

news

‘അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു‘; പ്രണബ് മുഖര്‍ജിക്ക് മോദിയുടെ സ്‌നേഹ സന്ദേശം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അയച്ച സ്‌നേഹ സന്ദേശം ...