‘എല്ലാം അറിവില്ലായ്മ കൊണ്ട് സംഭവിച്ചത് ’; വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി മേജര്‍ രവി

തിരുവനന്തപുരം, തിങ്കള്‍, 13 നവം‌ബര്‍ 2017 (08:36 IST)

അനുബന്ധ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശത്തില്‍ തിരുത്തലുമായി സംവിധായകന്‍ മേജര്‍ രവി രംഗത്ത്. തന്റെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണെന്നും പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും മേജര്‍ രവി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിലെ ‘ക്ലോസ് എന്‍കൗണ്ടര്‍’ പരിപാടിയിലായിരുന്നു മേജര്‍ രവിയുടെ തിരുത്ത്.
 
തൃശൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനെപ്പറ്റി വികാരം കൊള്ളുന്ന ആളുകള്‍ക്ക് യാതൊന്നും അറിയില്ല. ആ കാര്യം മനസിലാക്കാതെയാണ് താനും ആദ്യം പ്രതികരിച്ചതെന്നും മേജര്‍ രവി പറഞ്ഞു. വര്‍ഗീയ വിഷം ചീറ്റി രംഗത്തെത്തിയ മേജര്‍ രവിക്ക് മറുപടിയുമായി സംവിധാകന്‍ എംഎ നിഷാദ് മറ്റും രംഗത്ത് വന്നിരുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റടുത്തതിനെതിരെ ആര്‍എസ്എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന മേജര്‍ രവിയുടെ ശബ്ദസന്ദേശത്തിനെതിരെയാണ് സംവിധായകന്‍ നിഷാദ് ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വടക്കന്‍ ഇറാഖില്‍ ശക്തമായ ഭൂചലനം; നൂറിലേറെ മരണം നിരവധി പേര്‍ക്ക് പരിക്ക്, തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തി

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയില്‍ ശക്തമായ ഭൂചലനം. ഇറാന്‍ ...

news

‘ഇത് കമ്മ്യൂണിസ്റ്റിനു ചേര്‍ന്നതല്ല’ ; പി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജനെതിരെ സി പി എം സംസ്ഥാന ...

news

ഇടുക്കിയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 2.4 തീവ്രത രേഖപ്പെടുത്തി

ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. ...

news

മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടും, പക്ഷേ പ്രധാനമന്ത്രി സ്ഥാനത്തെ അനാദരിക്കില്ല: രാഹുല്‍

പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടുമെങ്കിലും ...

Widgets Magazine