‘എനിക്കറിയാം ആരാണ് ഇതിന് പിന്നിലെന്ന്’ - ദിലീപിന്റെ മറുപടിയില്‍ ഒന്നും മിണ്ടാനില്ലാതെ സഹതടവുകാര്‍

ഞായര്‍, 30 ജൂലൈ 2017 (11:28 IST)

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നത്. ജയില്‍ അധികൃതരില്‍ നിന്നും സഹതടവുകാരില്‍ നിന്നും ആണ് ദിലീപ് ഈ വാര്‍ത്ത അറിയുന്നത്.
 
കാവ്യ നാലു മാ‍സമാണെന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നെങ്കിലും ദിലീപ് ജയിലില്‍ പത്രം വായിക്കാറില്ല. എന്നാല്‍, സഹതടവുകാരില്‍ നിന്നും ഇക്കാര്യമറിഞ്ഞ ദിലീപ് ഇത് വിശ്വസിച്ചില്ല. കഴിഞ്ഞ ദിവസവും കാവ്യയുമായും മകള്‍ മീനാക്ഷിയുമായും ദിലീപ് സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ എന്നെ ക്രൂശിക്കുന്നതിനൊപ്പം കൂടുംബത്തെ വേട്ടയാടുകയാണന്നും ദിലീപ് പറഞ്ഞു. 
 
തന്നെ ഈ ക്രൂശിക്കുന്നതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാം. രംഗത്തുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും അതിനു പിന്നില്‍ തന്റെ അടുത്ത സുഹൃക്കള്‍ തന്നെയാണെന്നും ദിലീപ് സഹതടവുകാരോട് പറഞ്ഞതായാണ് വിവരം. 
 
ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതിനു പിന്നിലെ കാരണവും ഇതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജേഷിനെ കൊന്നത് ബിജെപിയിലെ നരഭോജികള്‍ തന്നെ! സ്വന്തം സഹോദരനെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതോ?

തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണാവുമായി ...

news

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു പേര്‍ കസ്റ്റഡിയില്‍, വാഹനങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ...

news

ഇത് പൊലീസിന്റെ നാടകമോ ?; അപ്പുണ്ണിക്ക് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് അ​യ​ച്ചു - അപ്പോള്‍ രഹസ്യകേന്ദ്രത്തിലുള്ളതാര്! ?

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ന​ട​ൻ ...

news

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച ​വിനായകൻ (18) എന്ന ...