‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മ വച്ചാലും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈയ്യിട്ടു‘- മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (13:05 IST)
കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉയരുന്നു. വർഷങ്ങൾക്ക് മുൻപ് അഭിമുഖത്തിനെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഷാജി ജോസഫാണ് രംഗത്തെത്തിയിരിക്കുന്നത്.

അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയോട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല എന്ന് പറഞ്ഞ് തോളില്‍ കൈയ്യിട്ടെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പ്രതികരിച്ചിരുന്നു. ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ലെന്നാണ് മുകേഷ് പറഞ്ഞത്. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :