‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി

പറവൂര്‍, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (15:15 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല. മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂജ്ഞയ ഹോമം നടത്തിക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിന്റെ വിധി അവര്‍ക്കും വരുമെന്നും പറഞ്ഞു. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം.
 
'ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് ഒന്നേ പറയാനുള്ളൂ. മക്കളെ, ആയുസ്സ് വേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ.. എപ്പോഴാ എന്താ വരുകയെന്ന് പറയാൻ ഒരു പിടുത്തോം ഇല്ല. ഓർത്ത് വെക്കാൻ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളൂ. ഇല്ലെങ്കിൽ ഗൗരിമാരുടെ അവസ്ഥവരും' എന്നായിരുന്നു ശശികലയുടെ ഭീഷണി.
 
അതേസമയം, പറവൂരില്‍ ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലുള്ള ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്... പക്ഷേ അതൊരിക്കലും അത്യാവശ്യമാണെന്ന് കരുതരുത്; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ ...

news

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. ...

news

നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയില്‍; പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ...

news

വീടിനുനേരെ ക​രി ഓ​യി​ൽ ഒ​ഴി​ച്ച​ത് പെ​യി​ന്‍റ് പ​ണി​ക്കാ​ർ; പ​രി​ഹാ​സ​വു​മാ​യി ശ്രീ​നി​വാ​സ​ൻ

തന്റെ വീ​ടി​നു നേ​രെ നടന്ന ക​രി ഓ​യി​ൽ പ്ര​യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ൻ ...

Widgets Magazine