Widgets Magazine
Widgets Magazine

‘അമ്മ‘ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണം: ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം, ചൊവ്വ, 11 ജൂലൈ 2017 (11:29 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മ ഭാരവാഹികള്‍ക്ക് ബാലചന്ദ്രമേനോന്‍ കത്തയച്ചു. സംഭവത്തില്‍ ഭാരവാഹികള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ചു കാര്യങ്ങള്‍ വിശദമാക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. അടിയന്തര പൊതുയോഗം വിളിച്ച് അംഗങ്ങള്‍ക്ക് മുന്നില്‍ സംഭവത്തില്‍ വ്യക്തത വരുത്തണമെന്നും ബാലചന്ദ്രമേനോന്‍ കത്തിൽ ആവശ്യപ്പെട്ടു.
 
കൊച്ചിയില്‍ നടിയുടെ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളിൽ‌ പ്രതിഷേധം നടന്നു. 
 
യുവമോർച്ച, ഡിവൈഎഫ്ഐ പ്രവർത്തകർ ദിലീപിന്റെയും ഗണേഷ് കുമാറിന്റെയും കോലം കത്തിച്ചു. നടൻ ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോർച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാൻ അനുവദിക്കില്ലെന്നു യുവമോർച്ച പ്രഖ്യാപിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മമ്മൂട്ടിയുടെ വീട്ടില്‍ അടിയന്തിര യോഗം, വനിതാ സംഘടനകളുടെ മാര്‍ച്ച് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; വീടിന് പൊലീസ് കാവല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് താരങ്ങളുടെ ...

news

കേരളത്തില്‍ പെട്രോള്‍ പമ്പ് സമരം തുടങ്ങി

പെട്രോള്‍, ഡീസല്‍ വിലയില്‍ ദിവസം തോറും വരുന്ന മാറ്റത്തില്‍ പ്രതിഷേധിച്ച് പമ്പുടമകള്‍ ...

news

ദിലീപില്‍ നിന്ന് ഇങ്ങനെയൊന്നും കരുതിയില്ല: ഗണേഷ്‌കുമാര്‍

അമ്മ യോഗത്തില്‍ ദിലീപിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ച കെ ബി ഗണേഷ്‌കുമാറും ...

news

‘ദിലീപേ... ഞാൻ നിന്നെപ്പോലെ ഒരു ചെറ്റയല്ലെടാ‘ - തിരക്കഥാകൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...

Widgets Magazine