അമ്മ പിരിച്ചുവിടണം, ദിലീപ് കേരളത്തിന് അപമാനം: രമേശ് ചെന്നിത്തല

അമ്മ പിരിച്ചുവിടണം, ദിലീപ് കേരളത്തിന് അപമാനമോ?

കണ്ണൂർ| AISWARYA| Last Modified ചൊവ്വ, 11 ജൂലൈ 2017 (09:29 IST)
ദിലീപ് കേരളത്തിന് അപമാനമാണ്, അമ്മ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല‌. കേസ് തെളിയിച്ച പൊലീ‍സിന് അഭിനന്ദനങ്ങളും ചെന്നിത്തല അറിയിച്ചു. നടിയുടെ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ ചൊവ്വാഴ്ചയാണ് മജിസ്ട്രേറ്റിന് മുന്നി ഹാജരാക്കിയത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :