Widgets Magazine
Widgets Magazine

സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !

കോഴിക്കോട്, വെള്ളി, 28 ജൂലൈ 2017 (14:29 IST)

Widgets Magazine

സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് എഡിജിപി ആര്‍ ശ്രീലേഖ.  നിശ്ചയിച്ച പരിപാടിയില്‍ എത്തിച്ചേര്‍ന്ന ശ്രീലേഖ സ്വീകരണത്തില്‍ തൃപ്തിയല്ലാതതിനാല്‍  ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
 
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പിന്റെയും ജില്ലാജയിലിലെ ലൈബ്രറിക്കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ശ്രീലേഖയാണ് സ്വീകരണം പോരാത്തതിന്റെ പേരില്‍ മടങ്ങിപ്പോയത്.
 
ശ്രീലേഖ രാവിലെ പത്തിന് എത്തുമെന്നായിരുന്നു അധികൃതര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, പതിവിലും നേരത്തെ  ഗസ്റ്റ് ഹൗസില്‍ എത്തിയ എഡിജിപിക്ക് സൗകര്യങ്ങളോ സുരക്ഷയോ ഏര്‍പ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്നറിയിച്ച് മടങ്ങുകയായിരുന്നു.  ശ്രീലേഖയോട് സൂപ്രണ്ട് ക്ഷമചോദിച്ചെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാന്‍ തയ്യാറായിരുന്നില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം കോഴിക്കോട് ഡിജിപി ആര്‍ ശ്രീലേഖ Kerala Kozhicode Dgp R Sreelekha

Widgets Magazine

വാര്‍ത്ത

news

പാനമ അഴിമതിക്കേസില്‍ ഷെരീഫ് രാജിവച്ചു; ക്രിമിനല്‍ കേസെടുക്കുണമെന്ന് സുപ്രീംകോടതി - പാകിസ്ഥാന്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍

പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ നവാസ് ഷെരീഫ് പാകിസ്ഥാന്‍ ...

news

ആഡംബര കാറിനു മുന്നില്‍നിന്നുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തോ ? സൂക്ഷിക്കൂ... എട്ടിന്റെ പണി പുറകെ വരുന്നുണ്ട് !

ഏതെങ്കിലുമൊരു പുതുപുത്തന്‍ കാറിനുമുന്നില്‍ നിന്നോ അല്ലെങ്കില്‍ ഒരു ഹോളിഡെ കോട്ടേജിനു ...

news

ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നവരുടെ ലക്ഷ്യം ഒന്നുമാത്രം; വിമര്‍ശനവുമായി ടി പത്മനാഭന്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം ...

news

‘അവള് കുടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും, എന്റെ മക്കളെ കുറിച്ചോര്‍ക്കുമ്പോളാണ് സങ്കടം’ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

അച്ഛന്റെ കൂട്ടുകാരനാല്‍ ഗര്‍ഭിണിയാക്കപ്പെട്ട പതിനാറുകാരിയുടെ ജീവിതകഥ വായനക്കാര്‍ക്കു ...

Widgets Magazine Widgets Magazine Widgets Magazine