എന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല, നിങ്ങള്‍ എന്തൊക്കെയാണ് ചാനലിലൂടെ കൊടുക്കുന്നത്; പൊട്ടിത്തെറിച്ച് റിമി

നിങ്ങള്‍ എന്തൊക്കെയാണ് ചാനലിലൂടെ കൊടുക്കുന്നത്; പൊട്ടിത്തെറിച്ച് റിമി

കൊച്ചി| AISWARYA| Last Modified വ്യാഴം, 27 ജൂലൈ 2017 (14:51 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ റിമിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായത്. ഏഷ്യാനെറ്റ്
ന്യൂസില്‍ തത്സമയം തന്നെ റിമി എത്തുകയായിരുന്നു. അതിന് ശേഷമാണ് അത് സംഭവിച്ചത്. നിങ്ങള്‍ തന്നെ ഇങ്ങനെയൊക്കെ കൊടുത്താല്‍ എന്ത് ചെയ്യും എന്നായിരുന്നു റിമിയുടെ ചോദ്യം.

തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല എന്നാണ് റിമി ടോമി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചത് എന്നാണ് റിമി ടോമി വ്യക്തമാക്കിയത്. ദിലീപുമായി സാമ്പത്തിക ഇടപാടുണ്ട്, ബിനാമിയാണ് എന്ന രീതിയില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെ കുറിച്ചും റിമി പ്രതികരിച്ചു. അതില്‍ തനിക്ക് വിഷമമുണ്ടെന്നും റിമി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :