Widgets Magazine
Widgets Magazine

സ്ത്രീധനമായി നല്‍കിയത് ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഏക്കര്‍ കണക്കിന് ഭൂമിയും; എന്നിട്ടും അവന്റെ കണ്ണു നിറഞ്ഞില്ല - അവസാനം അവള്‍ അതും നല്‍കി !

തിരുവനന്തപുരം, ശനി, 12 ഓഗസ്റ്റ് 2017 (11:51 IST)

Widgets Magazine
dowry,	marriage,	suicide,	bride,	wife,	death,	husband,	case,	police,	court, thiruvananthapuram,	kerala,	സ്ത്രീധനം,	വിവാഹം,	ആത്മഹത്യ,	ഭാര്യ,	വധു,	മരണം,	സ്ത്രീ, ഭർത്താവ്,	കേസ്,	പൊലീസ്,	കോടതി

നവവധു ഭർതൃഗൃഹത്തിൽ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്നു ഭർത്താവ് കോടതിയിൽ കീഴടങ്ങി. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ സൽഷ(20) തൂങ്ങിമരിച്ച കേസിലാണ് ഭർത്താവായ റോഷൻ കോടതിയില്‍ കീഴടങ്ങിയത്.
 
കഴിഞ്ഞ ജൂലായ് 11നായിരുന്നു സൽഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലായിരുന്നു സൽഷ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടര്‍ന്നാണ് സല്‍‌ഷ ആത്മഹത്യ ചെയ്തതെന്ന ആരോപണമുയർന്നിരുന്നു. 
 
സൽഷയുടെ മരണത്തിന് പിന്നാലെ ഭർത്താവായ റോഷനും, മാതാവും ഒളിവിൽ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് റോഷൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് റോഷൻ കഴിഞ്ഞദിവസം നെടുമങ്ങാട് മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. 
 
കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ്, വെമ്പായത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അതേസമയം കേസിലെ രണ്ടാം പ്രതിയായ റോഷന്റെ ഉമ്മ നസിയത്ത് ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സുനി പറഞ്ഞ ‘മാഡം’ മഞ്ജു വാര്യര്‍? - ഞെട്ടിത്തരിച്ച് സിനിമാലോകം

നടിയെ ആക്രമിച്ച കേസില്‍ ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സിനിമാലോകത്തെ ...

news

ബോഡിബില്‍ഡര്‍ മത്സരവേദിയില്‍ മരിച്ചുവീണു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബോഡിബില്‍ഡിങ്ങിലെ മുന്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ മത്സരവേദിയില്‍ മരിച്ചു വീഴുന്ന വീഡിയോ ...

news

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതില്‍ പരാതി ലഭിച്ചിരുന്നു; ആക്ഷേപങ്ങള്‍ക്കെല്ലാം കോടതിയിൽ മറുപടി നൽകും: ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ...

news

വാത്സല്യ നിധിയായ ഒരച്ഛനെ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി? - ആഞ്ഞടിച്ച് നടന്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി സിനിമാ ...

Widgets Magazine Widgets Magazine