സോളാര്‍ പ്രശ്‌നം: സി‌എം‌പിയുടെ മാധ്യസ്ഥ ശ്രമം ഇടതുപക്ഷം തള്ളി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ പ്രശ്‌നം ഒത്തു തീര്‍ക്കാന്‍ സി‌എം‌പി നടത്തിയ മാധ്യസ്ഥ ശ്രമം ഇടതുപക്ഷം തള്ളി. സി‌എം‌പി നേതാവ് കെആര്‍ അരവിന്ദാക്ഷനാണ് സോളാര്‍ സമരം ഒത്തു തീര്‍ക്കുന്നതിനായി മാധ്യസ്ഥ ശ്രമവുമായി ഇടതുനേതാക്കളെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍നിന്നും പ്രതിപക്ഷം പിന്‍വാങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന് മധ്യസ്ഥന്‍ ഇടതുപക്ഷത്തെ അറിയിച്ചു. എന്നാല്‍ മധ്യസ്ഥന്‍ മുന്നോട്ട് വെച്ച ഒത്തു തീര്‍പ്പ് ഉപാധികള്‍ ഇടത് നേതാക്കള്‍ തള്ളി. രാജി ആവശ്യത്തില്‍നിന്ന് പിന്മാറില്ലെന്നും ഇടതുനേതാക്കള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :