ജെ‌എസ്‌എസുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മന്‍‌ചാണ്ടി

മലപ്പുറം: | WEBDUNIA|
PRO
PRO
ജെഎസ്എസ്സുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെഎസ്എസും സിഎംപിയും യുഡിഎഫിന് ഒപ്പമുണ്ടാകണം. യുഡിഎഫ് വിടാനുള്ള ജെഎസ്എസ് സംസ്ഥാന സമിതിയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജെഎസ്എസ് പോയാലും കുഴപ്പമില്ലെന്ന ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് യുഡിഎഫ് വിടാന്‍ ജെഎസ്എസ് തീരുമാനിച്ചത്. തീരുമാനത്തിന്റെ അംഗീകാരത്തിനായി ഓഗസ്റ്റില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.

പിസി ജോര്‍ജ്ജുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജെഎസ്എസ് യുഡിഎഫുമായും കോണ്‍ഗ്രസുമായും ഇടഞ്ഞത്. ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിന്റെ നടപടി ജെഎസ്എസിനുള്ളില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് പിസി ജോര്‍ജ്ജിനെതിരെ യുഡിഎഫ് നടപടി ആവശ്യപ്പെട്ട് ജെഎസ്എസ് കത്ത് നല്‍കി. എന്നാല്‍ യുഡിഎഫ് മുന്നണി യോഗത്തില്‍ ജെഎസ്എസ് പ്രതിനിധി പങ്കെടുത്തപ്പോള്‍ കത്ത് പിന്‍വലിക്കണമെന്ന് യുഡിഎഫ് ഘടകക്ഷികളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :