സെല്‍ ഇഷ്‌ടപ്പെട്ടില്ല; തടവുകാരന്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു - സംഭവം തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍

സെല്‍ ഇഷ്‌ടപ്പെട്ടില്ല; തടവുകാരന്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു - സംഭവം തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍

  police , sabu , harikrishnan , മോഷണം, അടിപിടി, വഞ്ചന , സാബു ഡാനിയേല്‍ , ഹരികൃഷ്‌ണന്‍ , തടവുകാരന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (15:22 IST)
വിചാരണ തടവുകാരന്‍ ജയില്‍ വാര്‍ഡന്റെ ചെവി കടിച്ചു മുറിച്ചു. തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിലെ വാര്‍ഡര്‍ ഹരികൃഷ്‌ണനെയാണ് നിരവധി കേസുകളില്‍ പ്രതിയായ സാബു ഡാനിയേല്‍ (38) ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാക്കാനാണ് സാബുവിനെ പൂജപ്പുരയില്‍ എത്തിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ച സെല്ലിലേക്ക് പോകാതിരുന്ന ഇയാള്‍ ജീവനക്കാരുമായി തര്‍ക്കിക്കിയുകയും തുടര്‍ന്ന് ഹരികൃഷ്‌ണന്റെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു.

കോടതിയുടെ അനുമതിക്കു ശേഷം സാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. മോഷണം, അടിപിടി, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :