സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

ഞായര്‍, 30 ജൂലൈ 2017 (14:35 IST)

ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ള കുരുക്ക് മുറുകുന്നു. നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞു. ഇതോടെ ലാലിന്റെ മകനായ ജീന്‍ പോളിനെതിരായ കേസ് ഉറപ്പായി കഴിഞ്ഞു.
 
ഹണി ബീ ടൂവെന്ന സിനിമയുടെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിച്ചു. ഇതേ തുടര്‍ന്നാണ് നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെയാണ് ജീന്‍പോളിനെതിരായ കേസ് മുറുകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവസംവിധായകനെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
 
ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ ടൂവിന്റെ മേക്കപ്പ് മാനെ പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. സിനിമാ സെറ്റിലെ കാര്യങ്ങളെക്കുറിച്ച് പോലീസ് ഇയാളോട് ചോദിച്ചു. പരാതി നല്‍കിയ നടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില സംഭവങ്ങള്‍ നടന്നുവെന്ന് മേക്കപ്പ്മാന്‍ വെളിപ്പെടുത്തിയെന്നാണ് വിവരം.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സര്‍ക്കാരിന്റെ 27 ലക്ഷം കിട്ടിയിട്ടില്ല, ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടുമില്ല: ബിനേഷ് ബാലന്‍

ലണ്ടണ്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉന്നതപഠനത്തിനായി 27 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ...

news

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞദിവസം ...