ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ല, മുഖ്യപ്രതി മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: കോടിയേരി ബാലകൃഷ്ണന്‍

രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം അല്ല: കോടിയേരി ബാലകൃഷ്ണന്‍

aparna| Last Modified ഞായര്‍, 30 ജൂലൈ 2017 (12:56 IST)
തിരുവനന്തപുരത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജേഷിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും കസ്റ്റഡിയിലുളള പ്രതിക്ക് കൊല്ലപ്പെട്ടയാള്‍ക്കുളള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കോടിയെരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഈ സംഭവത്തില്‍ പൊലീസ് നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പ്രതികളിലൊരാള്‍ ബിഎംഎസ് പ്രവര്‍ത്തകന്റെയും ഐഎന്‍ടിയുസി പ്രവര്‍ത്തകന്റെയും മക്കള്‍.മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെമ്പാടും അക്രമം അഴിച്ചുവിടാനാണ് ബിജെപി ശ്രമം. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ തലസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പ്രാദേശിക സംഭവത്തെ വലുതാക്കാനുളള ബിജെപി ശ്രമമാണ് ഇന്നത്തെ ബിജെപി ഹര്‍ത്താലെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :