സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:33 IST)

നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ 17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിനു നഷ്ടം വന്നിരിക്കുന്നത്. 
 
പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ വിലാസമാണ് രജിസ്ട്രേഷനായി നല്‍കിയിരിക്കുന്നത്. വ്യാജ വിലാസമാണ് താരം ഇതിനായി നൽകിയിരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്ലാറ്റില്‍ താമസക്കാര്‍ പറഞ്ഞു. 
 
നേരത്തേ സമനമായ ആരോപണങ്ങൾ നടി അമല പോളിനും നടൻ ഫഹദ് ഫാസിലിനും കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനും എതിരെ ഉയർന്നിരുന്നു. അമല പോളിനും ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് ദിലീപ് പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിനെ സ്വീകരിക്കാൻ ...

news

മെർസൽ 200 പോയിട്ട് 100 കോടി പോലും നേടിയിട്ടില്ല? എല്ലാം തള്ള് മാത്രം? - വെളിപ്പെടുത്തലുമായി വിതരണക്കാർ

അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ മെർസൽ തിയേറ്ററുകളിൽ മുന്നേറുകയാണ്. തമിഴ്നാട്ടിലെ ...

news

‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ...

news

റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ...

Widgets Magazine