Widgets Magazine Widgets Magazine

സുധാകരന്‍ പറഞ്ഞത് ശരി, എല്‍ഡിഎഫുമായി മാണി ചര്‍ച്ച നടത്തിയിരുന്നെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം, ചൊവ്വ, 30 മെയ് 2017 (13:59 IST)

Widgets Magazine
LDF,  KM Mani, G Sudhakaran, PC George, Kerala Congress M, പി സി ജോര്‍ജ് , കെ എം മാണി, എല്‍ഡിഎഫ്, ജോസ് കെ മാണി

കെ എം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നെന്നുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്ഥാവനയ്ക്ക് പിന്തുണയുമായി പി സി ജോര്‍ജ് എംഎല്‍എ. സുധാകരന്‍ പറഞ്ഞത് ശരിയാണ്. മാണിയുടെ വീട്ടില്‍ വെച്ച് സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ജോസ് കെ മാ‍ണിയും അദ്ദേഹത്തിന്റെ ഭാര്യയും എതിര്‍ത്തതുകൊണ്ടാണ് എല്‍ഡിഎഫുമായുള്ള ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി.   
 
ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. ഇതുകൊണ്ടുമാത്രമാണ് ജോസും ഭാര്യയും എല്‍ഡി‌എഫുമായുള്ള കൂട്ടുകെട്ടിന് തടസ്സം നിന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫ് നല്‍കിയ വാഗ്ദാനം മാണി സ്വീകരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് സ്വപ്‌നം കാണാന്‍ കഴിയാത്ത പദവിയിലെത്താമായിരുന്നുവെന്നും യുഡിഎഫുകാര്‍ സ്വര്‍ണം കൊണ്ട് കെട്ടിയാലും സാരമില്ല അങ്ങേക്ക് അത് ബന്ധനം തന്നെയാണെന്നുമാണ് സുധാകരന്‍ ഇന്ന് പറഞ്ഞത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു: ജി സുധാകരൻ

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുവെന്ന് ...

news

മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയം; പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കും: ടിപി രാമകൃഷ്ണന്‍

ഇടതു സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂണ്‍ 30നുള്ളില്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ...

news

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിയുടെയും യുവതിയുടെയും യുവതിയുടെ അമ്മയുടെയും മൊഴികള്‍ വ്യത്യസ്തം

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം പെണ്‍കുട്ടിയുടെ അമ്മ വിവാദ സ്വാമി ...

Widgets Magazine Widgets Magazine