സരിതയുടെ കത്തിൽ മോഹൻലാലിന്റെ പേര്, മമ്മൂട്ടിക്ക് സോളാർ ടീം നൽകിയ പത്ത് ലക്ഷം? - ഒടുവിൽ അതിനും തീരുമാനമായി

വ്യാഴം, 12 ഒക്‌ടോബര്‍ 2017 (07:31 IST)

സോളാർ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തി കാണിച്ച ആ വിവാദമായ കത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പേരുകൾ ഉണ്ടായിരുന്നു. സംഭവത്തിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ് സരിതയിപ്പോൾ.
 
അന്ന് പത്രസമ്മേളനത്തില്‍ കൊണ്ടുവന്നത് തന്റെ കത്ത് മാത്രമല്ല എന്ന് സരിത പറയുന്നു. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൊടുത്ത മറുപടിയുള്‍പ്പെടെയുള്ള ഒരു കുറിപ്പ് കൂടി ആയിരുന്നു അത് എന്നാണ് സരിത പറയുന്നത്. ആ കുറിപ്പിലാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പേരുകൾ പരാമർശിച്ചിരുന്നത്.
 
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടീം സോളാര്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുക്കുന്ന ഒരു ചിത്രവും അക്കാലത്ത് പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള മറുപടി ആ കുറിപ്പില്‍ ഉണ്ടായിരുന്നു എന്നാണ് സരിത പറയുന്നത്. എന്നാല്‍ അത് ആരും കാണുന്നില്ല എന്ന പരാതിയും സരിതയ്ക്കുണ്ട്.
 
മോഹന്‍ലാലിനെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കുറച്ച് തവണ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ പൊലീസ് ചോദിക്കുകയും അതിനു വ്യക്തമായ ഉത്തരം നൽകുകയും ചെയ്തിരുന്നു. അക്കാര്യം ആണ് അതില്‍ എഴുതിയിരുന്നത്.
 
മോഹന്‍ലാലിന്റെ പേര് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ അന്ന് സരിത അതിനോട് പ്രതികരിച്ചിരുന്നു. ടീം സോളാറുമായി ബന്ധപ്പെട്ട് മാത്രമാണ് മോഹന്‍ലാലിനെ സമീപിച്ചത് എന്നും മറ്റ് വിഷയങ്ങള്‍ ഒന്നും മോഹന്‍ലാലുമായി ഉണ്ടായിരുന്നില്ലെന്നും സരിത അന്ന് വ്യക്തമാക്കിയിരുന്നു.
 
പക്ഷേ, അന്നത്തെ ആ പത്രസമ്മേളനത്തില്‍ സരിത ഉയര്‍ത്തിപ്പിടിച്ച കത്തിന്റെ ഫോട്ടോയില്‍ പറയുന്നത് മറ്റൊന്നാണ്. 'ബഷീര്‍ തങ്ങള്‍, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍... എല്ലാവരും എന്നെ യൂസ് ചെയ്തു' എന്നതായിരുന്നു അതിലെ വാചകം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ക്ലിഫ് ഹൌസില്‍വച്ചാണ് അദ്ദേഹം അപമര്യാദയായി പെരുമാറിയത്; ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണം’ - തുറന്നു പറഞ്ഞ് സരിത

സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിക്ഷക്കപ്പെടണമെന്ന് സരിത എസ് ...

news

സോളാര്‍ നടപടിക്കിടയിലും വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്. ഔദ്യോഗിക കണക്കുകള്‍ ...

news

സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞു, തനിക്കൊന്നും വ്യക്തമാക്കാനില്ല: ജസ്റ്റിസ് ജി ശിവരാജൻ

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് ...

news

മരണാന്തരം നേത്രദാനം നിര്‍ബന്ധിതമാക്കണം: അല്‍ഫോണ്‍സ് കണ്ണന്താനം

മരണാന്തരം നേത്രദാനം നിര്‍ബന്ധിതമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് ...

Widgets Magazine