ഷൊര്‍ണൂരില്‍ ട്രെയിന്‍ തടഞ്ഞു; ആന്ധ്രക്കാരും മലയാളികളും തമ്മില്‍ സംഘര്‍ഷം

ഷൊര്‍ണൂര്‍| WEBDUNIA|
PRO
PRO
ട്രെയിന്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്രക്കാരും മലയാളി യാത്രക്കാരും തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം- ഹൈദരാബാദ്‌ ശബരി എക്‌സ്പ്രസാണ്‌ തടഞ്ഞിട്ടത്‌. മലയാളിയെ തല്ലിയതുമായി ബന്ധപ്പെട്ട്‌ റെയില്‍വേ പൊലീസ്‌ പിടിച്ചവരെ വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ടാണ്‌ ആന്ധ്രാ സ്വദേശികള്‍ ട്രെയിന്‍ തടഞ്ഞിട്ടത്‌.

ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്ന ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും 2.42 ഓടെയാണ്‌ പുറപ്പെടേണ്ടിയിരുന്നത്‌. എന്നാല്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന്‌ യാത്ര തുടരാനാകാതെ വന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെ ആന്ധ്രപ്രദേശുകാര്‍ നിറഞ്ഞ കോച്ചില്‍ തൃശൂരില്‍ നിന്നും ഒരു മലയാളി കയറിയതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നം തുടങ്ങിയത്‌. ഇയാളെ ഇറക്കിവിടാനുള്ള ശ്രമം കൈയേറ്റത്തിലേക്കും നീങ്ങി.

ഇതിനെ തുടര്‍ന്ന്‌ ട്രെയിന്‍ ഷൊര്‍ണൂറില്‍ എത്തിയപ്പോള്‍ അക്രമികളായ ചില ആന്ധ്രാപ്രദേശുകാരെ റെയില്‍വേ പൊലീസ്‌ പിടികൂടി. ഇതില്‍ പ്രതിഷേധിച്ച ആന്ധ്രാക്കാര്‍ ഇവരെ വിട്ടയച്ചില്ലെങ്കില്‍ ട്രെയിന്‍ വിടില്ല എന്ന്‌ വാശി പിടിച്ചതോടെ പ്രശ്നം വഷളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :