ശീതളിനെ കാമുകന്‍ കുത്തിക്കൊന്നത് സംശയരോഗം കൊണ്ട് ! - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ശനി, 12 ഓഗസ്റ്റ് 2017 (10:15 IST)

നാടിനെ നടുക്കുന്ന സംഭവമാണ് ഇന്നലെ കൊച്ചി ചെറായി ബീച്ചില്‍ നടന്നത്. പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് വഴിതിരിച്ചത്. കാമുകിയെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
 
വരാപ്പുഴ സ്വദേശി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശീതളിനൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിയായ പ്രശാന്തിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രശാന്ത് പൊലീസിന് മൊഴി നല്‍കി. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. 
 
ഒരുമിച്ച് ക്ഷേത്രത്തില്‍ പോയശേഷമാണ് ഇവര്‍ ബീച്ചിലെത്തിയത്. ‘കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം തരാമെന്ന്‘ ശീതളിനോട് പ്രശാന്ത് പറഞ്ഞു. ശീതള്‍ കണ്ണടച്ചു. ഉടനെ കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച് നിരവധി തവണ യുവതിയെ കുത്തുകയായിരുന്നു. ബീച്ചില്‍ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്തുള്ള റോഡിലെത്തുകയും സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോളം കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
 
യുവതി ദീഎഘകാലമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്.  അടുത്തിടെയായി തങ്ങള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രശാന്ത് മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ശീതള്‍ കൊലപാതകം പൊലീസ് ക്രൈം അറസ്റ്റ് Seethal Murder Police Crime Arrest

വാര്‍ത്ത

news

അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി ...

news

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി

വന്ദേമാതരം ഒരു വരിപോലും ചോല്ലാന്‍ കഴിയാതെ നാണം കെട്ട് ബിജെപി മന്ത്രി. ഇന്ത്യാ ടുഡേ ചാനല്‍ ...

news

നടിക്കെതിരായ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കേസെടുക്കും; പ്രസ്താവനകള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ ...

news

ബിസിസിഐ ദൈവമൊന്നും അല്ലല്ലോ? ഞാന്‍ നിങ്ങളോട് പിച്ച ചോദിക്കുകയല്ല - പൊട്ടിത്തെറിച്ച് ശ്രീശാന്ത്

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍‌വലിച്ച ...