വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ജംബുലി ബിജു പോലീസ് കസ്റ്റഡിയില്‍

അഞ്ചൽ, വ്യാഴം, 10 ഓഗസ്റ്റ് 2017 (15:28 IST)

അറുപത്തിരണ്ട്‌ കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  നിരവധി മോഷണക്കേസുകളിലും പീഡന കേസുകളിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള കുപ്രസിദ്ധനായ ജംബുലി എന്ന ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂരിൽ നിന്നാണ് അഞ്ചൽ പോലീസ് ജംബുലിയെ പിടികൂടിയത്.
 
രണ്ട് ദിവസങ്ങൾക്ക് മുമ്പ് രാത്രി വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ ആക്രമിക്കുകയും പിന്നീട് വൃദ്ധയെ പീഡിപ്പിക്കുവാൻ ബിജു ശ്രമിച്ചു എന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ് ചെയ്തത്. 
 
പോലീസിൽ പരാതി നല്കിയതറിഞ്ഞ ബിജു ഒളിവിൽ പോവുകയായിരുന്നു. അഞ്ചൽ സി.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജുവിനെ പിടികൂടിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഓട്ടോക്കാരന്‍ എന്നെ മടിയിലിരുത്തിയാണ് അങ്ങനെയൊക്കെ ചെയ്തത്’ - ഓട്ടോഡ്രൈവറുടെ പീഡനത്തിനിരയായ പെണ്‍കുട്ടി

പന്ത്രണ്ട് വയസുള്ള ഏഴാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

news

കേരളത്തെ ‘കൊലക്കളം‘ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക: കുമ്മനം

മുഖ്യ മന്ത്രി പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ...