വി എസിന്റെ കത്ത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കില്ലെന്ന് എം എ ബേബി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കെ കെ രമയുടെ ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് നല്കിയ കത്ത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കില്ലെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എ ബേബി.
രമയുടെ സമരത്തിന്റെ ഭാഗമായി നടന്ന ഒത്തുകളിയുമായി വി എസ് സഹകരിച്ചിട്ടില്ല. ഗൂഢാലോചനയില്‍ വി എസ് പങ്കാളിയല്ല. അദ്ദേഹത്തിന് തോന്നിയകാര്യം എഴുതുക മാത്രമാണ് വി എസ് ചെയ്തത്. അതേക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ.
കോണ്‍ഗ്രസ് വന്‍ തകര്‍ച്ച നേരിടുകയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സി പി എമ്മിനെ ക്ഷീണിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.