വി‌എസിന്റെ പിന്തുണ തേടി ആം ആദ്മി പാര്‍ട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ പിന്തുണ തേടി ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ പ്രശാന്ത്‌ ഭൂഷണ്‍. എന്നാല്‍ വി എസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ പ്രശാന്ത് ഭൂഷണ്‍ ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും വി എസുമായി ചര്‍ച്ച ചെയ്തു.

ആം ആദ്മി പാര്‍ട്ടി ബഹുമാനിക്കുന്ന നേതാവാണ്‌ വി എസ് എന്ന് പറഞ്ഞ പ്രശാന്ത് ഭൂഷണ്‍‌ ഇടതു പാര്‍ട്ടികളുമായുള്ള തെരഞ്ഞെടുപ്പ്‌ ധാരണയെപ്പറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രശാന്ത് ഭൂഷണ്‍ ജനവിധി തേടും എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :