Widgets Magazine
Widgets Magazine

വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ചു, യുവനടിമാരെ ലൈംഗികമായി ഉപയോഗിച്ചു; ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന നടനും സംവിധായകനും! - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:39 IST)

Widgets Magazine

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ ആളാണ് പല്ലിശ്ശേരി. സിനിമാ മംഗളത്തിലെ 'അഭ്രലോകം' എന്ന പംക്തിയിൽ പല്ലിശ്ശേരി എഴുതുന്ന എല്ലാ കാര്യങ്ങളും ഏറെ വിവാദമായിരുന്നു. പുതിയ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി.
 
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന നടന്റെയും മിമിക്രിക്കാരനായ സംവിധായകന്റെയും ക്രിമിനല്‍ മുഖം വ്യക്തമാക്കുകയാണ് പല്ലിശ്ശേരി. സിനിമയിലെ സുഹൃത്തുക്കൾ തന്നെ വിളിച്ച് പറഞ്ഞതാണ് ഇക്കാര്യങ്ങളെല്ലാം എന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടും. 
 
പല്ലിശേരിയുടെ ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:
 
ഈ രണ്ടു പേരുടെ കഥകള്‍ എഴുതാന്‍ ധൈര്യമുണ്ടോ? എന്ന് സിനിമയിലെ ഒരു സുഹൃത്ത് തന്നോട് ചോദിച്ചുവെന്ന മുഖവരയുമായാണ് തുടക്കം. കൃത്യമായ വാര്‍ത്തകളാണെങ്കില്‍ കൊടുത്തിരിക്കും. അതു ധൈര്യവുമായി ബന്ധപ്പെടുത്തേണ്ടെന്നും പല്ലിശേരി പറഞ്ഞത്രേ. പിന്നീട് ഇങ്ങനെ എഴുതുന്നു. സത്യമാണിതെല്ലാം. കഥകളല്ല. നടന്ന ക്രൂരമായ സംഭവങ്ങള്‍. അവരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരും ജീവിച്ചിരിക്കുന്നവരാണ്.
 
ഒരു ക്രിമിനലിന്റെ കഥ: 
 
പല നടികളെയും അവരുടെ തുടക്കസമയത്ത് രക്ഷകനെന്ന ഭാവേന കൊണ്ടുവന്ന് തന്റെ ഇഷ്ടങ്ങള്‍ക്കനുസസരിച്ച്‌ സന്തോഷിപ്പിച്ചും അവരെ ഉപയോഗപ്പെടുത്തി സ്വന്തം കാര്യം നേടുന്നവനുമാണ് മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകന്‍. തമാശക്കാരനാണെങ്കിലും ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളവനാണ്. അതുകൊണ്ട് പലര്‍ക്കും ക്വട്ടേഷന്‍ കൊടുത്തിട്ടുമുണ്ട്. അക്കാരണത്താല്‍ ഇയാളെ പലര്‍ക്കും ഭയമാണ്. പാവപ്പെട്ട വീട്ടിലാണ് ജനനം. കഷ്ടപ്പാടുകള്‍ ഏറെ. അതുകൊണ്ട് ഉയരണം, വളരണം എന്ന ദൃഢനിശ്ചയം. വളര്‍ച്ചയുടെ ഘട്ടത്തില്‍ പുതുമുഖങ്ങളായിരുന്നു കൂട്ട്. അതില്‍ ഒരു നടിയെ പ്രണയിച്ചു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം. വിവാഹത്തിനു മുന്‍പ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ചു.
 
പുതുമ നഷ്ടപ്പെട്ടാല്‍ പിന്നെ രക്ഷപ്പെടണം. എന്നാല്‍ നടി സമ്മതിച്ചില്ല. തന്റെ ജീവിതം തുലച്ച്‌ രക്ഷപ്പെടാന്‍ സംവിധായകനെ സമ്മതിച്ചില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പുകൊടുത്തു. അതേസമയം സ്വന്തം ജാതിയില്‍പെട്ട യുവതിയുമായ നിക്കാഹ് നിശ്ചയിച്ചു. അതറിഞ്ഞ നടിയോട് സംവിധായകന്‍ ധൈര്യപൂര്‍വം പറഞ്ഞു. നിക്കാഹിന്റെ തലേദിവസം നമ്മള്‍ ഒളിച്ചോടുന്നു. ഇന്നസന്റിന്റെ നാട്ടില്‍വച്ച്‌ രജിസ്റ്റര്‍ വിവാഹം. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. 12 മണിക്ക് രജിസ്ട്രാഫീസില്‍ എത്തിയാല്‍ മതി. നടി വിശ്വസിച്ചു.
 
സംവിധായകന്റെ നിക്കാഹ് ദിനം 11 മണി മുതല്‍ രജിസ്ട്രാഫീസിനു മുന്‍പില്‍ നടി കാത്തുനിന്നു. 12 മണി കഴിഞ്ഞു. ഒരു മണിയായി . അതേസമയം സംവിധായകന്‍ 12 മണിക്ക് സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കി. കണ്ണീരും കൈയുമായി ജീവിച്ച നടി പിന്നീട് മറ്റൊരു സീരിയല്‍ സംവിധായകനെ വിവാഹം കഴിച്ച്‌ ജീവിക്കുന്നു.
 
പിന്നീട് മിമിക്രി സംവിധായകന്‍ വടക്കന്‍ ജില്ലയിലെ നടിയെ രണ്ടാം ഭാര്യയാക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിക്കുന്നു. നടി താന്‍ വഞ്ചിക്കപ്പെടുകയാണെന്നറിയാതെ സംവിധായകന്‍ പറഞ്ഞതെല്ലാം അനുസരിക്കുന്നു. നൃത്തം ചെയ്തും മറ്റു ഭാഷകളില്‍ അഭിനയിച്ചും പ്രശസ്തയായെങ്കിലും സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുകയോ, സംവിധായകനുമായി ഹൃദയബന്ധമുള്ള നടന്റെ സിനിമയില്‍ അവസരം നല്‍കുകയോ ചെയ്തില്ല. പ്രതീക്ഷയോടെ നടി കാത്തിരുന്നു.
 
ഒടുവില്‍ നടി വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായപ്പോള്‍ ബഹളമുണ്ടാക്കാന്‍ തീരുമാനിക്കുന്നു. ആ ശബ്ദം ഇല്ലാതാക്കുന്നതിന് സംവിധായകന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തി. ഇതിനെല്ലാം സാക്ഷി മലയാള നാടകവേദിയിലെ ശക്തനായ എഴുത്തുകാരന്റെ ഭാര്യയായിരുന്ന നടിയാണ്. അതും തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ക്രൂരയോഗ്യന്മാരായ ഇത്തരം സംവിധായകരും നടന്മാരും മലയാള സിനിമയില്‍ ഒട്ടനവധിയാണ്.
 
ഇനി മറ്റൊരു ക്രിമിനല്‍ നടനെക്കുറിച്ച്‌;
 
ചിരിച്ചുകൊണ്ടു കഴുത്തറുക്കുന്ന നടന്‍. ദോഷം പറയരുതല്ലോ. നല്ല നടനാണ്. സ്വന്തം ഭാര്യ ആത്മഹത്യ ചെയ്യും മുൻപ് അതിനുത്തരവാദി തന്റെ ഭര്‍ത്താവാണെന്ന് എഴുതിവച്ചു. എന്നാല്‍ മിടുക്കനായ വക്കീല്‍ നടനെ രക്ഷപ്പെടുത്തി. അതിനു ശേഷം മലയാള സിനിമയില്‍ ക്ലീന്‍ ഇമേജുണ്ടായിരുന്ന നര്‍ത്തകിയും ഭാര്യയുമായി ശാന്തിയും സമാധാനവുമായി ജീവിച്ചിരുന്ന നടിയെ വിവാഹ വാഗ്ദാനം നല്‍കി സുഖിച്ചു ജീവിച്ചു. നടിയുടെ ജീവിതം തകര്‍ത്തു. അതിനുശേഷം വിവാഹമോചനം നേടിയ മറ്റൊരാളെ വിവാഹം കഴിച്ചു.
 
പിന്നീട് നടന്‍ തന്റെ ലീലാവിലാസങ്ങള്‍ക്കു വിധേയയാക്കിയത് കണ്ടതും കേട്ടതും വിളിച്ചു പറയുന്ന നായികയായി അഭിനയിച്ച നടിയേയാണ്. ഒരേ സമുദായത്തില്‍പെട്ടതുകൊണ്ട് വിവാഹ വാഗ്ദാനം നല്‍കി. ഗര്‍ഭിണിയായി. ഇരട്ടക്കുട്ടികള്‍ ഉണ്ടെന്ന തീരുമാനം. പിന്നീട് ആ നടിയും ചതിക്കപ്പെട്ടു. ഇങ്ങനെ ചതിയുടെ കഥകള്‍ പറയുന്ന മലയാള സിനിമയെ ഭരിക്കുന്നത് ഇവരൊക്കെയാണ്.
 
ഈ നടനെകുറിച്ച്‌ മോശമായി ഒരിക്കല്‍ പോലും ഞാന്‍ എഴുതിയിരുന്നില്ല. ഭാര്യയുടെ മരണശേഷം അവസരങ്ങള്‍ കുറഞ്ഞ ഈ നടന്‍ പിന്നീട് ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തി. അന്ന് ലൊക്കേഷനില്‍ വച്ച്‌ ഏറെ സന്തോഷത്തോടെ എനിക്കു ഹസ്തദാനം നല്‍കി.
 
ചിരിച്ചുകൊണ്ട് മറ്റാര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ഹസ്തദാന പൊസിഷനില്‍ എന്റെ കൈപിടിച്ച്‌ പിരിച്ചു വേദനിപ്പിച്ചു. രക്ഷപ്പെടുന്നതിനായി അദ്ദേഹത്തില്‍ കൈയില്‍ ചുംബിക്കാനെന്ന വ്യാജേന കടിച്ചു മുറിവേല്‍പ്പിച്ച്‌ ഞാന്‍ രക്ഷപ്പെട്ടു. ഇതൊക്കെ പഴയ കഥകള്‍. ഇപ്പോള്‍ ആവശ്യത്തിലേറെ കോടികള്‍, ബിസിനസ് സാമ്രാജ്യം. എതിരാളികളെ നിഗ്രഹിക്കാന്‍ ക്വട്ടേഷന്‍ , രാഷ്ട്രീയ ബന്ധങ്ങള്‍-ഇങ്ങനെ കുറിക്കുകയാണ് പല്ലിശ്ശേരി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സാമ്പത്തികശാസ്ത്ര നൊബേൽ റിച്ചാർഡ് എച്ച് തെയ്‌ലർക്ക്

ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ...

news

ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ...

news

'കാവ്യയാണ് പ്രശ്നം' - ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ദിലീപും കാവ്യയും ഞെട്ടി!

ദിലീപിന്റെ സമയദോഷത്തിനു പിന്നിൽ കവ്യയാണെന്ന് റിപ്പോർട്ടുകൾ. കാവ്യാ മാധവനും ദിലീപും ...

news

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ ...

Widgets Magazine Widgets Magazine Widgets Magazine