വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് ജയം

ശക്തമായ തൃകോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ജയം. അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കെ മു

വട്ടിയൂര്‍ക്കാവ്, കെ മുരളീധരന്‍ Vattiyoorkkav, K Muraleedharan
വട്ടിയൂര്‍ക്കാവ്| rahul balan| Last Modified വ്യാഴം, 19 മെയ് 2016 (12:27 IST)
ശക്തമായ തൃകോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ജയം. അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കെ മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തിയത്.

സി പി എമ്മിന്റെ പ്രതീക്ഷയായിരുന്ന ടി എന്‍ സീമയ്ക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഉദുമ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായിരുന്ന കെ സുധാകരനെ സി പി എമ്മിന്റെ കെ കുഞ്ഞിരാമന്‍ 3832 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്.

അതേസമയം, കൂത്തുപറമ്പില്‍ സിറ്റിങ്ങ് എം എല്‍ എയും മന്ത്രിയുമായ കെ പി മോഹനെ അട്ടിമറിച്ച് സി പി എമ്മിന്റെ കെ കെ ശൈലജ വിജയിച്ചു. 12291 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ ജയിച്ചത്.

ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ കെ സി ബാലകൃഷ്ണന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയിച്ചു. നാല്‍പ്പത്തിമൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിറ്റിങ്ങ് സീറ്റ് ജയരാജന്‍ നിലനിര്‍ത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :