ലോക്കപ്പാണെന്ന കാര്യം മറന്നു, മദ്യലഹരിയിൽ നഗ്നരായി പ്രതികളുടെ കൂത്താട്ടം ! - പിന്നെ സംഭവിച്ചത്...

കൊച്ചി, വെള്ളി, 4 ഓഗസ്റ്റ് 2017 (11:14 IST)

Alcohol , Kerala Police , Crime , മദ്യലഹരി , പൊലീസ് , കൊച്ചി , പള്ളുരുത്തി

പള്ളുരുത്തി സ്റ്റേഷനിലെ ലോക്കപ്പില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ലഹരിയുടെ ഉന്മാദത്തില്‍ പൊലീസുകാരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു. 
 
ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചു എന്ന കേസിലാണ് പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുമ്പോള്‍തന്നെ മൂന്ന്പേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 
ഇവരെ ലോക്കപ്പിലേക്കു മാറ്റിയതോടെയായിരുന്നു പരാക്രമങ്ങള്‍ കൂടിയത്. ലോക്കപ്പിനകത്ത് വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ പ്രതികളോട് ശാന്തരകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മദ്യലഹരി പൊലീസ് കൊച്ചി പള്ളുരുത്തി Alcohol Crime Kerala Police

വാര്‍ത്ത

news

ഒരേ സമയം ഒന്നിലധികം സെക്സ് പാര്‍ട്ട്ണര്‍ ഉണ്ടോ?, എന്നെ കണ്ടാല്‍ ശരിക്കും അങ്ങനെ ഒക്കെ തോന്നുമോ? - വൈറലായി ആ വാക്കുകള്‍

നിങ്ങള്‍ക്ക് എത്ര ലൈംഗിക പങ്കാളി ഉണ്ട്?. പെട്ടന്നൊരു ദിവസം നിങ്ങളോട് ഒരാള്‍ ഇങ്ങനെയൊരു ...

news

കരിപ്പൂരില്‍ ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി; വന്‍ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി റൺവേയിൽനിന്നു പുറത്തുപോയി. ...

news

‘എന്റെ ഇഷ്ടനടന്‍ മമ്മൂട്ടിയാണ്, പക്ഷേ ദിലീപ് ആണെന്ന് പറയാന്‍ പറഞ്ഞു, ജനപ്രിയനായകന്‍ എന്റെ ജീവിതം നശിപ്പിച്ചു‘ - ജാസിര്‍ പറയുന്നു

തന്റെ ജനപ്രിയത വര്‍ദ്ധിക്കുന്നതിനായി നടന്‍ ദിലീപ് തന്നെ ഉപയോഗിച്ചുവെന്നും തന്റെ ജീവിതം ...

news

ഏഴ്മാസം പ്രായമുള്ള മകനെ അച്ചന്‍ ചപ്പാത്തി കോലു കൊണ്ട് അടിച്ചു കൊന്നു !

ഏഴ് മാസം പ്രായമുള്ള മകനെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം. മധ്യപ്രദേശ് ...