വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അഴിയെണ്ണുന്ന കോവളം എം എല്‍ എ വിന്‍സന്റിന് ജാമ്യം!

എം എല്‍ എ വിന്‍സന്റിന് ജാമ്യം; ഇത് പീഡനക്കേസിലല്ല, മറ്റൊരു കേസ്

aparna| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (08:37 IST)
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എംഎല്‍എ എ വിന്‍സന്റിന് ജാമ്യം ലഭിച്ചു. ബാലരാമപുരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് എതിരായ സമരം ഉദ്ഘാടനം ചെയ്ത്, പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്ന കേസിലാണ് എം എല്‍ എക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

എം എല്‍ എക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. ബാലരാമപുരം ദേശീയ പാതക്കരികില്‍ സ്ഥിതി ചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളയിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരേ ആയിരുന്നു സമരം. സമരം നടത്തിയതിന് വിന്‍സെന്റ് എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിരുന്നു. നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3 ആണ് എംഎല്‍എയ്ക്ക് ജാമ്യം നല്‍കിയത്.

അതേസമയം, സ്ത്രീപീഡന കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :