ലാല്‍,മമ്മൂട്ടി ചിത്രങ്ങളില്‍ 60 സീനുണ്ടെങ്കില്‍ 58 സീനിലും അവര്‍ തന്നെ: ഗണേഷ് കുമാര്‍

കൊച്ചി| WEBDUNIA|
PRO
മമ്മൂട്ടിയും മോഹന്‍ലാലും അഭിനിയിക്കുന്ന സിനിമകളില്‍ 60 സീനുണ്ടെങ്കില്‍ 58 സീനിലും അവര്‍ തന്നെയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍. രണ്ടു സീനുകള്‍ അവര്‍തന്നെ മറ്റെന്തെങ്കിലും ആവശ്യത്തിനു വരുന്ന സീനായിരിക്കും. 50 സീനില്‍ മറ്റുള്ളവര്‍ സൈഡില്‍ നില്‍ക്കുകയും ഇടി കൊള്ളുകയും മറ്റും. ഒരു നടന് അഭിനയിക്കാനുള്ള അവകാശം നിഷേധിച്ച കാലമായിരുന്നു സൂപ്പര്‍താര സിനിമകളെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

‘ഏഴു സീനിലും ഒരു പാട്ട് സീനിലും മാത്രം വരുന്ന വെറും ഉപകരണം മാത്രമായിരുന്നു സ്ത്രീ കഥാപാത്രങ്ങളെന്നും. പ്രത്യേകിച്ച് ഷാജി കൈലാസിന്റെ സിനിമകളില്‍ നായിക നായകന്റെ വായിലിരിക്കുന്ന ചീത്ത കേള്‍ക്കാന്‍ വന്ന പെണ്ണാണെന്നു തോന്നും. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തീരെ വില നല്‍കാത്ത സിനിമകളായിരുന്നു അക്കാലത്ത്. ടെലിവിഷന്‍ സീരിയലുകളാണ് ഇവരില്‍ പലരെയും രക്ഷിച്ചത്.

ഒരു നടന് അഭിനയിക്കാനുള്ള അവകാശം നിഷേധിച്ച കാലമായിരുന്നു സൂപ്പര്‍താര സിനിമകളെന്നും. സഹനടന്മാര്‍ അതിലുണ്ടെന്നു പറയാം. ചിലപ്പോള്‍ കാശു കിട്ടിയെന്നു പറയാം. വീട്ടുവാടക കൊടുത്തു എന്നു പറയാം‘. ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാള ചലച്ചിത്രരംഗത്തെ താരാധിപത്യത്തെ തകര്‍ക്കുന്നതും അഭിനേതാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതുമാണെന്ന് സംസ്ഥാന സിനിമാ മന്ത്രിയും നടനും കൂടിയായ കെ ബി ഗണേഷ് കുമാര്‍. പി കെ സക്കീര്‍ സംവിധാനം ചെയ്യുന്ന ഗുഡ് ഐഡിയ എന്ന സിനിമയുടെ ഓഡിയോ സിഡി റിലീസ് ചെയ്യുകയായിരുന്ന മന്ത്രി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :