മോഹന്‍ലാല്‍ കവര്‍ച്ചയ്ക്കിറങ്ങും, ഗാനങ്ങള്‍ ഉയരും!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
മോഹന്‍ലാല്‍ നായകനാകുന്ന ‘ലോക്‍പാല്‍’ എന്ന ആക്ഷന്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിന് ‘ആറ്റുമണല്‍പ്പായയില്‍...’ സമ്മാനിച്ച രതീഷ് വേഗയാണ് ലോക്പാലിന്‍റെയും സംഗീത സംവിധാനം.

അഞ്ച്‌ പാട്ടുകളാണ്‌ ലോക്പാലില്‍ ഉള്ളത്‌. ഈ ഗാനങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇവയില്‍ മിക്കതിന്‍റെയും സന്ദര്‍ഭം മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം നന്ദഗോപാല്‍ കവര്‍ച്ചയ്‌ക്കിറങ്ങുന്നതാണ്‌. നന്ദഗോപാല്‍ കവര്‍ച്ച നടത്തുന്നതിന്‍റെ രസകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ത്രില്ലടിപ്പിക്കുന്ന ഗാനരംഗങ്ങളാണ് ജോഷി ഒരുക്കുന്നത്.

മോഹന്‍ലാലിന്‍റെ നായികയായി കാവ്യാ മാധവനാണ് അഭിനയിക്കുന്നത്. ഗീത എന്ന കഥപാത്രമായാണ് കാവ്യ എത്തുന്നത്. നന്ദഗോപാലിന്‍റെ പൂര്‍വകാമുകിയാണ് ഗീത. ഇവര്‍ പിരിയുകയും പിന്നീട് ജീവിതത്തിന്‍റെ മറ്റൊരു വഴിയില്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. നന്ദഗോപാല്‍ ഇന്നൊരു ഫുഡ്കോര്‍ട്ട് ഉടമയാണ്. ഗീത ഒരു ഡോക്ടറും.

എന്നാല്‍ പുറമേ കാണുന്ന ഒരു വ്യക്തിയായിരുന്നില്ല യഥാര്‍ത്ഥത്തില്‍ നന്ദഗോപാല്‍. അയാള്‍ ഒരു കള്ളനായിരുന്നു. കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും മാത്രം ലക്‍ഷ്യം വയ്ക്കുന്ന കള്ളന്‍.

അടുത്ത പേജില്‍ - അയാള്‍ നന്ദഗോപാല്‍, അഥവാ ലോക്പാല്‍!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :