കോട്ടയം|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ ബന്ധു കെ എ റൌഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
ഞായറാഴ്ച രാവിലെ എട്ട് മണിക്ക് റൌഫ് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. താന്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റൌഫ് മുഖ്യമന്ത്രിയെ അറിയിച്ചു.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയത് നിര്‍ണ്ണായക വിവരങ്ങളാണ്. എന്നിട്ടും കേസ് അട്ടിമറിക്കപ്പെട്ടു. തന്നെ കള്ളക്കേസില്‍ കുടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് റൌഫ് പറഞ്ഞു.