റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (10:53 IST)

അനുബന്ധ വാര്‍ത്തകള്‍

ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ കേസിലെ അഞ്ചാം പ്രതിയായ ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
 
ജസ്റ്റിസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉദയഭാനുവിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കീഴടങ്ങുന്നതിനായി കുറച്ച് സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ അഭിഭാഷന്റെ ആവശ്യവും കോടതി തള്ളി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ പൊലീസ് തടസ്സമൊന്നുമില്ലെന്നും വ്യക്തമാക്കി. ഇത്തരമൊരു ഘട്ടത്തില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
 
അതേസമയം, രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കില്ലെന്നും കേസില്‍ അദ്ദേഹത്തെ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. നിലവില്‍ ആ കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചാലക്കുടി കൊലപാതകം അറസ്റ്റ് കൊച്ചി രാജീവ് റിയല്‍ എസ്റ്റേറ്റ് സിപി ഉദയഭാനു Murder Angamaly Cp Udayabhanu Angamaly Murder Real Estate Rajeev Murder

വാര്‍ത്ത

news

‘മോദിയുടെ ഇഷ്ടം മാത്രമാണ് ഈ കാര്യത്തില്‍ നടക്കുന്നത്’; വെളിപെടുത്തലുമായി ബോളിവുഡ് നടി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി‌എസ്‌ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ...

news

ഉറപ്പിച്ചോളൂ, അമലയും കാരാട്ട് ഫൈസലും കുടുങ്ങും, പക്ഷേ ഫഹദിന്റെ പേരു പോലുമുണ്ടാകില്ല?

നികുതി വെട്ടിച്ച് ആഢംബര വാഹനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭാ ...

news

‘ചലച്ചിത്ര പ്രതിഭകളെ തീര്‍ത്തും അധിക്ഷേപിക്കുന്ന പ്രവണത നല്ലതല്ല’: ഒമര്‍ ലുലു

ഏത് വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അങ്ങനെ ചര്‍ച്ച ചെയുമ്പോള്‍ ...

news

നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയന്‍ കളി തുടങ്ങി ? മുഖ്യസാക്ഷി ദിലീപിന് അനുകൂലമായി മൊഴി മാറ്റി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ ...