റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യ സൂ​ത്ര​ധാ​ര​ൻ ചക്കര ജോ​ണി രാ​ജ്യം വിട്ടു ? ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ്

ചാ​ല​ക്കു​ടി കൊ​ല​പാ​ത​കം: സൂ​ത്ര​ധാ​ര​ൻ ജോ​ണി രാ​ജ്യം വി​ട്ടെ​ന്നു സൂ​ച​ന

real estate , Angamaly , Angamaly Murder , Murder , Rajeev Murder ,  CP Udayabhanu ,  ചാലക്കുടി , കൊലപാതകം ,  അറസ്റ്റ് ,  കൊച്ചി ,  രാജീവ് ,  റിയല്‍ എസ്റ്റേറ്റ് , സിപി ഉദയഭാനു
ചാ​ല​ക്കു​ടി| സജിത്ത്| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2017 (10:17 IST)
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അ​ങ്ക​മാ​ലി സ്വ​ദേ​ശി ജോണി രാജ്യം വിട്ടെന്ന് സൂചന. കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഇ​യാ​ൾ​ക്ക് ഓ​സ്ട്രേ​ലി​യ, യു​എ​ഇ, താ​യ്ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങളുടെ വിസയുണ്ടെന്നും പൊലീസ് പറയുന്നു. ഇ​യാ​ൾ​ക്കാ​യി രാജ്യത്തെ എല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളിലും ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അ​ങ്ക​മാ​ലി നാ​യ​ത്തോ​ട് സ്വ​ദേ​ശിയായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന്‍ പൊലീസിന് മൊഴി നല്‍കി.

സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നായ സിപി ഉദയഭാനുവിനു പ​ങ്കു​ള്ള​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എന്നാല്‍ രാജീവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയതിന് പകരമായാണ് തനിക്കെതിരെ ഹൈക്കോടതിയില്‍ പരാതി കൊടുത്തതെന്നാണ് അഡ്വ.ഉദയഭാനു പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :