'രഹസ്യമൊഴി കൊടുത്ത റിമി അല്ല, എന്തും പരസ്യമായി ധൈര്യത്തോടെ പറയുന്ന റിമയാണ് ഇന്നത്തെ ഹീറോ' - വൈറലാകുന്ന പോസ്റ്റ്

ശനി, 7 ഒക്‌ടോബര്‍ 2017 (11:44 IST)

Widgets Magazine

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ അവളോടോപ്പം നിലയുറപ്പിച്ച താരമാണ് റിമ കല്ലിങ്കൽ. കേസുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകൾ ഫെസ്ബുക്കിലൂടെ മാത്രം വ്യക്തമാക്കുന്നവർക്കിടയിൽ റിമ വ്യത്യസ്തയായിരുന്നു. സ്റ്റേറ്റ് അവാർഡ് വേദിയിൽ അവതരിപ്പിച്ച ഡാൻസിനവസാനം അവളോടൊപ്പം ആണെന്ന് റിമ വ്യക്തമാക്കി. ഉറച്ച നിലപാട് തന്നെയായിരുന്നു അത്. 
 
ഇപ്പോഴിതാ, റിമ കല്ലിങ്കലിന്റെ നിലപാടുകളെ പ്രശംസിച്ച് ആർ ജെ ബാല രംഗത്തെത്തിയിരിക്കുന്നു. അസ്സൽ മിടുക്കിയാണ് റിമയെന്ന് ബാല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പലപ്പോഴും പരസ്യമായി തന്റെ നിലപാടുകൾ പറഞ്ഞ റിമയെ പ്രശംസിച്ച് ബാല ഇട്ട പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമായി കഴിഞ്ഞു.
 
പോസ്റ്റിന്റെ പൂർണരൂപം:
 
മിടുക്കിയാണു !
 
രഹസ്യമൊഴി കൊടുക്കേണ്ടി വന്ന റിമിയല്ല പരസ്യമായ്‌ എന്തും ധൈര്യമായ്‌ മൊഴിയുന്ന റിമയാണു ഇന്നത്തെ ഷീറോ. . ബോൾഡ്‌ ആൻഡ്‌ ബ്യൂട്ടിഫുൾ’ എന്ന റ്റാഗ്‌ മലയാളി അധികമാർക്കും കൊടുത്തിട്ടില്ല. ഇനി അങ്ങനെ കൊടുത്തവരിൽ തന്നെ ആ പദവി നന്നായി കൊണ്ടുനടക്കുന്നവർ വളരെ ചുരുക്കമാണു. ചുരുണ്ടമുടിയും വലിയകണ്ണുകളും മാത്രമല്ല റിമ. ചുരുളാത്ത ചിന്തകളും വലിയ മനസ്സും കൂടിയാണു. തന്റെ നിലപാടുകൾ അറിയിക്കാൻ എല്ലാ അവസരങ്ങളും ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന കലാകാരിയാണവർ. 
 
ഒളിഞ്ഞും മറഞ്ഞും ഫേസ്ബുക്കിലൂടെ മാത്രം പ്രതികരിച്ചു നിർത്തുന്നവരാണു നമ്മളെല്ലാം. ആ സമയത്തു റിമ തന്റെ നിലപാടുമായ്‌ എത്തിയതു ഒരു പൊതുവേദിയിലേക്കാണു. സ്റ്റേറ്റ്‌ അവാർഡ്‌ വേദിയിൽ ആരുണ്ട്‌ എന്നല്ല അവിടെ പൊതുജനമുണ്ട്‌ എന്ന ഉറച്ച ബോധ്യം. തന്റെ ആശയങ്ങൾ പറയാൻ കഴിവിനേയും കലയേയും ഉപയോഗിച്ച ആ പെർഫോർമ്മൻസ്‌ നമ്മൾ കണ്ടതല്ലേ. മുന്നേ വന്നവരും പിന്നേ വന്നവരും അവിടേം ഇവിടേം തൊടാതെ ‘വിടു വായ്‌’ പുലമ്പുമ്പോൾ വ്യക്ത്മായ നിലപാടുകൾ പേടിയില്ലാതെ അറിയിച്ച നിങ്ങൾക്കാണു മനസ്സിൽ തൊട്ട കൈയടികൾ. ഡാൻസ്‌ റിയാലിറ്റി ഷോ മുതൽ മുല്ലപ്പൂ മാമാങ്കം വരെ.. ഇനിയങ്ങോട്ടും റിമ നിങ്ങൾ ചെയുന്ന ഓരോ കാര്യങ്ങൾക്കും എല്ലാ ആശംസകളും.
 
പെണ്ണിനെ മനസ്സിലാക്കേണ്ട ആണിനെ പറ്റി പറയുന്ന സമയത്തു ആണിനെ മനസ്സിലാക്കുന്ന പെണ്ണുങ്ങളുമുണ്ട്‌ എന്ന റിമ കല്ലിങ്കൽ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിച്ചപ്പോൾ എഴുതിയതാൻ തോന്നിയതു. വീണ്ടും പറയട്ടെ പഴയ ഷോ മിടുക്കി’യുടെ ഹോസ്റ്റ്‌ മാത്രമല്ല നിങ്ങൾ.. അസ്സൽ മിടുക്കി’ തന്നെയാണു...Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
റിമ കല്ലിങ്കൽ സിനിമ റിമി ടോമി പൊലീസ് Police Dileep ദിലീപ് Rima Kallingal Rimi Tomi

Widgets Magazine

വാര്‍ത്ത

news

ഹാദിയ കേസ്: എൻഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ...

news

ഭീകരതാശൈലിയിൽ മാറ്റം വരുത്തുന്നില്ലെങ്കില്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കും: മുന്നറിയിപ്പുമായി ട്രംപ്

എത്ര പറഞ്ഞിട്ടും ഭീകരതയെ അനുകൂലിക്കുന്ന ശൈലിയില്‍ മാറ്റം വരുത്താത്ത പാകിസ്ഥാനെ പാഠം ...

news

ദിലീപ് കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് പക്ഷം ഉന്നയിക്കുന്നത് ഗുരുതര ...

Widgets Magazine