മോഷണശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ കത്തി

തൃശൂര്‍, വെള്ളി, 3 നവം‌ബര്‍ 2017 (14:36 IST)

അനുബന്ധ വാര്‍ത്തകള്‍

മോഷണ ശ്രമത്തിനിടെ എടി‌എം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചു. സ്വകാര്യ ബങ്കിന്റെ നെല്ലിക്കുന്നിലെ എടി‌എം കൌണ്ടറാണ് കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് നെല്ലിക്കുന്ന് പള്ളിയുടെ മുന്‍‌വശത്തുള്ള  എടിഎം കൌണ്ടര്‍ ഭാഗികമായി കത്തി നശിച്ചത്.
 
എടി‌എം കൌണ്ടറിന്റെ ക്യാമറ നശിപ്പിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ഷട്ടര്‍ താഴ്ത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടി‌എം തകര്‍ക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് തീപിടിച്ച് പുക നിറഞ്ഞതോടെ മോഷ്ടാക്കള്‍ മോഷണം പാതിവഴിക്ക് ഉപേക്ഷിച്ച് പോകുകയായിരുന്നു.
 
പുലര്‍ച്ചേ മൂന്ന് മണിക്ക് എടി‌എം കൌണ്ടറില്‍ നിന്ന് പുക വരുന്നത് കണ്ട പള്ളിയിലെ സെക്യൂരിറ്റിയാണ് അഗ്നിശമന സേനയെയും പൊലീസിനേയും വിവരമറിയിച്ചത്. തുടര്‍ന്ന് അഗ്നിശമന എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പണം നഷ്ടപ്പെടുകയോ കത്തി നശിക്കുകയോ ചെയ്തിട്ടില്ല. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ സർക്കാർ കൂടുതൽ വ്യക്തത വരുത്തണം

മൊബൈൽ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ ...

news

എസ്‌എസ്‌എല്‍‌സി പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നല്‍കണം !

എസ്‌എസ്‌എല്‍‌സി പരീക്ഷയെഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഫേട്ടോ ഉള്‍പ്പെടെയുള്ള ...

news

ഐ സി യുവിൽ പൊട്ടിത്തെറി, പിന്നിൽ രശ്മി നായർ?; മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഐസിയുവിൽ സംഭവിക്കുന്നതെന്ത്?

മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ട്രോൾ പേജാണ് ഐ സി യു അഥവാ ...

news

സമരം അടിച്ചമര്‍ത്തുകയല്ല, സമവായം ഉണ്ടാക്കുകയാണ് വേണ്ടത്; ഗെയില്‍ സമരത്തിന് പിന്തുണയുമായി കാനം

ഗെയില്‍ സമരത്തിന് പിന്തുണയുമായി സിപി‌ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് ...

Widgets Magazine