മുക്കത്തെ ഗെയിൽ വിരുദ്ധപ്രക്ഷോഭം ആസൂത്രിതമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍

മുക്കം, വ്യാഴം, 2 നവം‌ബര്‍ 2017 (09:19 IST)

Gail Pipeline , Police Attack , ഗെയില്‍ വാതക പൈപ്പ്‌ലൈന്‍  , സമരം , പൊലീസ്

 
ആക്രമണവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിഷേധവും പൊലീസ് സ്റ്റേഷൻ ആക്രമണവുമെല്ലാം ആസൂത്രിതമാണ്. വടിയും കല്ലുകളുമായാണ് സമരക്കാരിൽ ചിലരെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നല്‍കിയത്. ആളുകളെ ഭയചിത്തരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
 
ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോളാണ് വെറുതെ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയാണ് അവരുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാവുന്നത്. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോവും. സര്‍വേയ്ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു.
 
ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 32 പേരാണ് ഇതുവരെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇതില്‍ 22 പേരെ മുക്കം പൊലീസും 11 പേരെ അരീക്കോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. രാത്രി തന്നെ 32 പേരെയും റിമാന്‍ഡ് ചെയ്തു. അതേസമയം തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍

ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐപിഎസ് ഓഫീസര്‍ സഫീര്‍ ...

news

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ...

news

ഗെയിൽ വിരുദ്ധസമരം: 21 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ...

news

സിനിമ മേഖലയില്‍ കഞ്ചാവ് സുലഭം; മുന്ന് പേര്‍ അറസ്റ്റില്‍

സിനിമാ മേഖലയില്‍ കഞ്ചാവ് സുലഭമാണെന്ന് പലരു പറയാറുണ്ട്. അത്തരം സംസാരങ്ങളെ ശരിയാണെന്ന് ...

Widgets Magazine