ഗെയിൽ വിരുദ്ധസമരം: 21 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ഗെയില്‍ സമരം: 24 പേര്‍ കരുതല്‍ തടങ്കലില്‍; 21 പേര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് കേസ്

Gail Pipeline , Police Attack , ഗെയില്‍ വാതക പൈപ്പ്‌ലൈന്‍  , സമരം , പൊലീസ്
കോഴിക്കോട്| സജിത്ത്| Last Modified വ്യാഴം, 2 നവം‌ബര്‍ 2017 (08:33 IST)
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പിടിയിലായവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസ്. സംഘര്‍ത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 21 പേര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ച കുറ്റം ആരോപിച്ച് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതി റിമാൻഡ് ചെയ്തു.

നി​ർ​ദി​ഷ്ട കൊ​ച്ചി-​മം​ഗ​ലാ​പു​രം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രേ എ​ര​ഞ്ഞി​മാ​വി​ലാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഒ​രു മാ​സക്കാലമായി നി​ർ​ത്തി​വ​ച്ച ജോ​ലി​ക​ൾ പു​ന​രാ​രം​ഭിക്കാനായി ബുധനാഴ്ച രാ​വി​ലെ വ​ൻ പൊ​ലീ​സ് സന്നാഹവുമായി ഗെ​യി​ൽ അ​ധി​കൃ​ത​ർ എ​ത്തി​യ വേളയിലാണ് സ​മ​ര​ക്കാ​ർ പ്രതിഷേധവുമായെത്തി അവരെ ത​ടഞ്ഞത്. ഇ​താണ് സം​ഘ​ർ​ഷങ്ങളിൽ ക​ലാ​ശി​ച്ച​ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :