കോട്ടയം|
സജിത്ത്|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (11:17 IST)
മഴക്കാലമെത്തിയതോടെ വാഹനാപകടങ്ങള്‍ കുറയ്‌ക്കുന്നതിനായി 'ഓപ്പറേഷന്‍ റെയിന്‍ബോ'യുമായി പൊലീസ്. മഴക്കാലത്ത് ഗതാഗതം സുഗമമാക്കുക, വാഹനാപടകടങ്ങള്‍ കുറയ്‌ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'ഓപ്പറേഷന്‍ റെയിന്‍ബോ' പദ്ധതി നടപ്പിലാക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ വാഹനങ്ങള്‍ പത്ത് ദിവസത്തിനകം പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പ് വരുത്തും. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കാനായി നോട്ടീസ് നല്‍കും.പത്ത് ദിവസത്തിനകം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരമേഖല എ ഡി ജി പി നിഥിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.
ബസുകളിലെ ടയര്‍, റൂഫ്, വൈപ്പര്‍, സൈഡ് വിന്‍ഡോസ് എന്നിവയും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. സ്വകാര്യ വാഹനങ്ങളും ഈ പദ്ധതിയനുസരിച്ച് പരിശോധിക്കും. ഇത്തരം വാഹനങ്ങള്‍ മഴക്കാലത്ത് ഓടുന്നതിന് അനുയോജ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.